ലണ്ടന്‍: ആണ്‍കുട്ടികളെകൊണ്ട് ബന്ദികളെ വെടിവച്ചുകൊല്ലിക്കുന്ന കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) വീണ്ടും പുറത്തുവിട്ടു. കൈകള്‍ പിന്നില്‍കെട്ടി, മുട്ടില്‍ നിര്‍ത്തിയ ബന്ദികളുടെ തലയ്ക്കു പിന്നില്‍ പതിനഞ്ചു വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ വെടിവയ്ക്കുന്ന വീഡിയോയാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. അബു അബ്ദുള്ള അല്‍-ബ്രിട്ടാനി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ബാലന് ഉള്‍പ്പെടെ അഞ്ച് ആണ്‍കുട്ടികളാണ് കൊടുംക്രൂരത ചെയ്യുന്നത്. പത്തിനും പതിമ്മൂന്നിനും ഇടയിലാണ് അല്‍-ബ്രിട്ടാനിയുടെ പ്രായം.
കുര്‍ദിഷ് പോരാളികളെയാണ് ബന്ദികളാക്കി വെടിവച്ചു കൊന്നന്നത്. ഐഎസ് മുമ്പ് പുറത്തുവിട്ട വീഡിയോകളില്‍ ബന്ദികളെ അണിയിച്ച ഓറഞ്ച് നിറത്തിലുള്ള വസ്ത്രംതന്നെയാണ് പുതിയ ദൃശ്യങ്ങളിലുമുള്ളത്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പിന്തുണകൊണെ്ടാന്നും കുര്‍ദുകളെ രക്ഷിക്കാനാവില്ല, ചെകുത്താന്മാര് നരകത്തിലേക്ക് എന്നു വിളിച്ചു പറഞ്ഞാണ് അല്‍-ബ്രിട്ടാനി ബന്ദികളെ കൊല്ലുന്നത്. ടുണീഷ്യ, കുര്‍ദിഷ്, ഈജിപ്ത്, ഉസ്ബക്കിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റു നാലു കുട്ടികളും. അതേസമയം, അല്‍-ബ്രിട്ടാനി ബ്രിട്ടീഷ് പൗരനാണോ എന്നതു സംബന്ധിച്ച് യുകെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഐഎസില്‍ ചേരാന്‍ പുറപ്പെട്ട ബ്രിട്ടീഷ് യുവതിയുടെ മകനാകാം അല്‍-ബ്രിട്ടാനി എന്നാണു കരുതപ്പെടുന്നത്.