ചേര്‍ത്തല താലൂക്കിലും പനി പടരുന്നു! പള്ളിപ്പുറത്ത് ഡങ്കിപ്പനി വ്യാപകമായി; ആരോഗ്യവകുപ്പ് പരിശോധന നടത്തി

ALP-paniതുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍മേഖലയില്‍ ഭീതിജനകമാം വിധം പനി പടരുന്നു. മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളിലെല്ലാം വൈറ ല്‍ പനിയടക്കമുള്ള പകര്‍ച്ചവ്യാ ധികളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീത മായി ഉയരുകയാണ്. വയലാര്‍, കടക്കരപ്പള്ളി, വെട്ടയ്ക്കല്‍, തുറവൂര്‍, പളളിത്തോട്, കോടംതുരുത്ത്, എഴുപുന്ന, വല്ലേത്തോട്, ശ്രീനാരായണ പുരം, അരൂര്‍ എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും തുറവൂര്‍ താലൂക്കാശുപത്രിലും നിത്യേന നൂറുകണക്കിനു പനിബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. വയറിളക്കം, വിറയല്‍,
തളര്‍ച്ച, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് അധികം പേരും എത്തുന്നത്. അഞ്ഞൂറിലേറെ പേരാണ് ദിവസേന തുറവൂര്‍ താലൂ ക്കാശുപത്രിയില്‍ മാത്രം ചികിത്സ തേടുന്നത്.

ഇതിന്റെ ഇരട്ടി യിലധികം പനി ബാധിതരാണ് സ്വകാര്യ ആശുപത്രികളെ സമീപിക്കു ന്നത്. കഴിഞ്ഞയിടെ വളമംഗലം പ്രദേശത്ത് എലിപ്പനി കണ്ടെത്തി യെങ്കിലും ആരോഗ്യവകുപ്പിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞിരുന്നു. വെള്ളക്കെട്ടുകളിലും താഴ്ന്നപ്രദേശ ങ്ങളിലും താമസിക്കുന്നവരിലാണ് പകര്‍ച്ചവ്യാധികള്‍ കുടുതലായി കണ്ടുവരുന്നത്.

പ്രദേശത്ത് കൊതുകു പെരുകുന്നതും ജനങ്ങളില്‍ ഭീതി പരത്തി യിട്ടു ണ്ട്. ഏതാനുംവര്‍ഷം മുമ്പ് നിരവധിപേരുടെ മരണത്തിനും ഒട്ടേറെ ആളുകളെ നിത്യരോഗികളുമാക്കിയ ചിക്കുന്‍ഗുനിയ ആദ്യം കണ്ടെ ത്തിയതും മേഖലയിലാണ്. ചിക്കുന്‍ഗുനിയ കണ്ടെത്തിയ അതേ സാഹചര്യ മാണ് ഇപ്പോഴും നിലവിലുള്ളത്. പ്രദേശത്താകമാനമുള്ള തോടുകളിലും മറ്റു ജലാശയങ്ങളിലും ഖര, ദ്രവ മാലിന്യങ്ങളും നിറ ഞ്ഞിരിക്കുകയാണ്. പള്ളിത്തോട് ചാവടി റോഡിനോട് ചേര്‍ന്നുള്ള തോട്ടില്‍ നൂറുകണക്കിനു ചാക്ക് ഇറച്ചി മാലിന്യങ്ങളാണ് തള്ളിയി രിക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന തോട് സാംക്രമികരോ ഗങ്ങളുടെ പ്രഭവകേന്ദ്രമായിരിക്കു കയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തപക്ഷം മേഖല പകര്‍ച്ച വ്യാധികളുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് ജനം.

പള്ളിപ്പുറത്ത് ഡങ്കിപ്പനി വ്യാപകമായി

ചേര്‍ത്തല: പള്ളിപ്പുറത്ത് ഡങ്കിപ്പനി പടരുന്നു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് കല്ലറത്തറ പ്രദേശത്താണ് പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഇവിടെ നാലുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് പഞ്ചായത്തിലെ മറ്റു ചില മേഖലകളിലും പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനി ബാധിച്ച് മൂന്നാളുകള്‍ക്ക് ചികിത്സയിലൂടെ രോഗംഭേദമായി. കഴിഞ്ഞദിവസം ഡങ്കി സ്ഥിരീകരിച്ച മധ്യവയസ്ക ഇപ്പോഴും ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഈ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വീടുകളില്‍ വിതരണം ചെയ്തു. കൊതുകിനെ അകറ്റാന്‍ 100 വീടുകളില്‍ പുകയ്ക്കുന്നതിന് ആയൂര്‍വേദ ചൂര്‍ണം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യാപകമായി ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

കൊതുകു നശീകരണം: ആരോഗ്യവകുപ്പ് പരിശോധന നടത്തി

ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ടയര്‍ റീ സോളിംഗ്, വര്‍ക്ക്‌ഷോപ്പ്, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. അലക്ഷ്യമായി ഇട്ട ടയറുകളിലും ആക്രിസാധനങ്ങളിലും കൊതുകിന്റെ കൂത്താടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കി. കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാ ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ഉപയോഗ ശൂന്യമായ ടയര്‍, ആക്രിസാധനങ്ങള്‍, കച്ചവടസ്ഥാപനങ്ങളില്‍ നിന്നു ണ്ടാകുന്ന ഇതര സാധന സാമഗ്രികള്‍ തുടങ്ങിയവ മഴവെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കുകയോ നശിപ്പിക്കു കയോ ചെയ്യണം. വ്യാപാരസ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ പൊതുജനാരോ ഗ്യനിയമപ്രകാരം നിയമനടപടി സ്വീകരിക്കും.

Related posts