ജനിച്ച് രണ്ടുദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

pkd-childകോയമ്പത്തൂര്‍: സംരക്ഷിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജനിച്ച് രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. വേടപ്പെട്ടിയിലുള്ള സെല്‍വി (22)യാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്.ഗാന്ധിപുരം ബസ് സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കൂട അനങ്ങുന്നതുകണ്ട യാത്രക്കാര്‍ കൂടയ്ക്കുള്ളില്‍ പിഞ്ചുകുഞ്ഞിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോലീസെത്തി കുഞ്ഞിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

കുഞ്ഞിനെ കണ്ട നഴ്‌സുമാര്‍ രണ്ടുദിവസംമുമ്പ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞാണിതെന്നു മനസിലാക്കി.തുടര്‍ന്ന് ആശുപത്രിയില്‍ നല്കിയ അഡ്രസിലും ഫോണ്‍ നമ്പറിലും പോലീസ് അന്വേഷണം നടത്തി അമ്മ സെല്‍വിയെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തനിക്ക് ആരും സഹായത്തിന് ഇല്ലെന്നും ഒരു കുട്ടിയുള്ള തനിക്ക് മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തികശേഷിയില്ലെന്നും പറഞ്ഞ് കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കുഞ്ഞിനെ ജില്ലാ ശിശുസംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

Related posts