തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയായി അഭിനയിക്കുക എന്നതാണ് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നു നടി തൃഷ. ഏതെങ്കിലും സംവിധായകന്‍ ജയലളിതയെക്കുറിച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ആ വേഷം എനിക്കു ചെയ്യാന്‍ ആഗ്രഹമുണ്ട്. തലൈവിയായി അഭിനയിക്കുക എന്നത് എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്- തൃഷ പറയുന്നു. താന്‍ ഏറെ ആരാധിക്കുന്ന താരം കൂടിയാണ് ജയലളിതയെന്നും തൃഷ പറയുന്നു.
ഇരുവരും പഠിച്ചത് ചെന്നൈ പാര്‍ക്ക് കോണ്‍വെന്റ് സ്കൂളിലാണ്. രാഷ്്ട്രീയ പ്രവേശനത്തിനു മുന്‍പ് തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയായിരുന്നു ജയലളിത. ധനുഷ് നായകനായെത്തുന്ന കൊടി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. കൊടിയില്‍ തൃഷയും പ്രധാന റോളിലെത്തുന്നുണ്ട്.