വടക്കഞ്ചേരി: കിണറുകളും മറ്റു ജലസ്രോതസുകളും വൃത്തിയാക്കി മഴയ്ക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. മുമ്പൊന്നും വറ്റാത്ത കിണറുകളും ഈ വര്‍ഷം വറ്റിവരണ്ടതിനാല്‍ നാട്ടിലെല്ലാം കിണര്‍ വൃത്തിയാക്കലും തകൃതിയാണ്. കിണറ്റിലിറങ്ങി അസ്വസ്ഥരായി ജീവഹാനി വരെയുണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത്തരം പ്രവൃത്തികള്‍ ചെയ്യാനാകൂ ഉപയോഗിക്കാതെ മാലിന്യം നിറഞ്ഞ കിണറുകളിലാണ് അപകടങ്ങള്‍ ഏറെയും. കിണറിനുള്ളില്‍ വായു സഞ്ചാരമുണ്ടോ എന്നൊക്കെ നോക്കിവേണം കിണറ്റിലിറങ്ങാന്‍. ഓരോ ദിവസവും ചൂട് കൂടിവരുന്നതിനാല്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവവും രൂക്ഷമായിട്ടുണ്ട്.
ജലസ്രോതസുകള്‍ വൃത്തിയാക്കി മഴയ്ക്കായി കാത്തിരിപ്പില്‍ ജനങ്ങള്‍
