ജാതീയതയുടെ ദുഷ്പ്രവണതകളെ തിരികെ എത്തിക്കാന്‍ ശ്രമം: വി.എസ്

klm-vsonamകരുനാഗപ്പള്ളി: ജാതീയതയേയും അതുമായി ബന്ധപ്പെട്ട എല്ലാ ദുഷ്പ്രവണതകളെയും പൊരുതി പരാജയപ്പെട്ടുത്തിയ കേരളത്തെ പഴയ കാലത്തേക്ക് തിരികെ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓണക്കൂട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ ഐക്യത്തിനും സ്വസ്ഥ ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ജാഗ്രത പാലിക്കുകയാണ് വേണ്ടത്. ഇന്നിപ്പോള്‍ കാലവും ജീവിതവും അത്ഭുതകരമായി മാറിയിരിക്കുന്നു. ആളുകള്‍ സ്വന്തം വീടുകളില്‍ ഒതുങ്ങി കൂടുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ കൂട്ടായ്മകള്‍ വീണെ്ടടുക്കേണ്ടതുണ്ട്.വായനയുടെയും സാംസ്കാരിക ഇപെടലുകളുടെയും രംഗങ്ങളില്‍ ഒത്തിരി മുന്നേറ്റമുണ്ടാക്കാന്‍ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കഴിഞ്ഞിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റ് പി. ബി. ശിവന്‍ അധ്യക്ഷത വഹിച്ചു.

ആര്‍. രാമചന്ദ്രന്‍ എംഎല്‍എ ഓണക്കോടികള്‍ വിതരണം ചെയ്തു. താലൂക്കിലെ മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രിന്‍, ലൈബ്രേറിയന്‍ രഞ്ജിത് എന്നിവരെയും മികച്ച കര്‍ഷകന്‍ കോട്ടയില്‍ രാജു ഗ്രന്ഥശാലകള്‍ക്ക് സൗജന്യമായി ഭൂമി നല്‍കിയ തണ്ടാന്റയ്യത്ത് വി. അഹ്മമദ്കുട്ടി, രഘു, ലക്ഷ്മി രാജശ്രീ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നഗസഭാ അധ്യക്ഷ എം. ശോഭന, ഡോ. പി. കെ. ഗോപന്‍, മദനന്‍ പിള്ള, പി. കെ. ഗോപാലകൃഷ്ണന്‍, താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന തുയിലുണര്‍ത്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, ആര്‍. കെ. ദീപ, പി. ചന്ദ്രശേഖരപിള്ള, മണപ്പള്ളി ഉണ്ണികൃഷ്ണന്‍, പി. ജഗനാഥന്‍, എം. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts