ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

pkd-aadarന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നു. ട്രെയിന്‍ ടിക്കറ്റുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിയാതായും ഈ ആഴ്ചതന്നെ ഇതിന് അംഗീകാരം  നല്‍കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനിലൂടെയും കൗണ്്ടര്‍വഴിയും ബുക്ക് ചെയ്യുന്ന റിസര്‍വേഷനും അല്ലാത്തതുമായ ടിക്കറ്റുകള്‍ക്ക് നിയമം പ്രാബല്യത്തില്‍വന്നാല്‍ ആധാര്‍ നിര്‍ബന്ധമാകും. മുതിര്‍ന്ന പൗരന്‍മാര്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ദിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍, ജോലിയില്ലാത്ത യുവാക്കള്‍ എന്നിങ്ങനെ ടിക്കറ്റില്‍ ഇളവ് ലഭിക്കുന്നവര്‍ക്കും ആധാര്‍ കാര്‍ഡ് ബാധകമാക്കും.

Related posts