ഡിവൈഡര്‍ പ്രവൃത്തിയുടെ ഉദ്ഘാടനം : നിര്‍മാണം അവസാന ഘട്ടത്തില്‍

knr-dividerകല്യാശേരി: പാചകവാതക ടാങ്കര്‍ ദുരന്തമുള്‍പ്പെടെ നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദേശീയപാതയിലെ കല്യാശേരി വളവിന് വീതികൂട്ടല്‍ പ്രവൃത്തിയും ഡിവൈഡര്‍ നിര്‍മാണവും അവസാനഘട്ടത്തില്‍. ഇറക്കവും കൊടുംവളവും കാരണം ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ദേശീയപാത അധികൃതര്‍ വീതികൂട്ടി ഡിവൈഡര്‍ സ്ഥാപിച്ചത്.

ബസ്‌ബേയില്ലാത്തത് ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഡിവൈഡര്‍ വളപട്ടണം പാലം വരെ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡിവൈഡര്‍ സ്ഥാപിച്ച പ്രദേശങ്ങളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ തന്നെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. ഡിവൈഡര്‍ സ്ഥാപിച്ച ഭാഗത്ത് കഴിഞ്ഞ ആറുമാസം മുമ്പാണ് ടാങ്കര്‍ലോറി മറിഞ്ഞിരുന്നത്. ഡിവൈഡര്‍ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് ടി.വി. രാജേഷ് എംഎല്‍എ നിര്‍വഹിക്കും.

Related posts