തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

KLM-BLOODCRIMEവടകര: എടച്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം.  ഇല്ലത്തെകയ്യില്‍ ലക്ഷംവീട് കോളനിയിലെ സുഹൃത്തുക്കളായ ഇരുപാര്‍ട്ടികളിലുംപെട്ടവരാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അനില്‍കുമാറിനു (40) കത്തികൊണ്ടുള്ള കുത്തേറ്റു. ഇടതുകൈക്ക് മുറിവേറ്റ അനില്‍കുമാറിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എംപി പ്രവര്‍ത്തകന്‍ ചെറിയേരി ബാബുവിന്റെ പേരില്‍ എടച്ചേരി പോലീസ് വധശ്രമത്തിനു കേസെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ അനില്‍കുമാറും ബാബുവും കോളനിക്കു മുന്നില്‍ വെച്ച് രാഷ്ട്രീയംപറയുകയും കൈയാങ്കളിയില്‍ ഏര്‍പെടുകയുമായിരുന്നു.

Related posts