തിരുവനന്തപുരത്ത് ജീപ്പും ബസും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

fb-accident

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കൊപ്പത്തു ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ തമിഴ്‌നാട് കാറ്റുവ സ്വദേശി രാജന്‍ (28) ആണ് മരിച്ചത്. ബസില്‍ യാത്ര ചെയ്തിരുന്ന കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം. കിളിമാനൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ജീപ്പും കൊപ്പം അമ്മന്‍കോവിലിനു സമീപമുള്ള വളവില്‍ വച്ചാണ് കൂട്ടിയിടിച്ചത്. അമിതവേഗതയില്‍ ദിശമാറിവന്ന ജീപ്പ് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ജീപ്പില്‍ ഡ്രൈവര്‍  മാത്രമാണ് ഉണ്ടായിരുന്നത്. ജീപ്പ് ഇടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും ഇടിച്ചു തകര്‍ത്തു.

ബസ് യാത്രക്കാരായ മടവൂര്‍ സ്വദേശി തങ്കമണിയമ്മ, പ്രസാദ്, ലീല, മാലിനി, വിജയമ്മ എന്നിവര്‍ക്ക് പരിക്കോറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ അപകടം നടന്നിരുന്നു. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Related posts