ഇതൊക്കെ എന്തെന്ന മട്ടിലാണ് നടി പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു തീറ്റമത്സരത്തില്‍ പങ്കെടുത്തത്. ‘ദ ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാളന്‍’ എന്ന പ്രശസ്ത അമേരിക്കന്‍ ടിവി ഷോയിലാണ് താരം തന്റെ കഴിവ് തെളിയിച്ചി രിക്കുന്നത്. ചാനല്‍ അവതാരകന് തന്നെയായിരുന്നു താരത്തിന്റെ ഒപ്പം മത്സരിച്ചത്. മത്സരത്തിന്റെ വീഡിയോ യുട്യൂബില്‍ ഇതിനോടകം 34ല ക്ഷം പേരാണ് കണ്ടത്.
ഇരുപത് സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരായിരുന്നു വിജയി. പ്ലേറ്റില്‍ ഭക്ഷണ വിഭവം, ന്യൂക്ലിയര്‍ സോസ്, ഒരു ഗ്ലാസ് പാല് എന്നിവയാ യിരുന്നു ഉണ്ടായിരുന്നത്. ഒരു കൂസലുമില്ലാതെ എങ്ങനെയെങ്കിലും വിജയിച്ചേ പറ്റൂ എന്നുള്ള രീതിയിലായിരുന്നു പ്രിയങ്കയുടെ ഭക്ഷണം കഴിപ്പ്. അവതാരകനെ ശരിക്കും ഞെട്ടിച്ചാണ് പ്രിയങ്ക മത്സരത്തില്‍ വിജയിച്ചത്.