വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ള​ക്സ് ചോ​ദി​ച്ചെ​ത്തി​യ  സലിമിനെയും ഭാര്യയെയും  കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി  വീട്ടിലെത്തി; മക്കളുമായി സംസാരിച്ച്   ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ  വനിതാ എസ്ഐയെ  ചുമതലപ്പെടുത്തി

തൃ​ക്ക​രി​പ്പൂ​ർ: വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫു​ട്ബോ​ൾ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ള​ക്സ് ചോ​ദി​ച്ചെ​ത്തി​യ നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് എ​ത്തി. ചോ​രു​ന്ന വീ​ട് ന​വീ​ക​രി​ച്ചു ന​ൽ​കു​ന്ന ജോ​ലി ഏ​റ്റെ​ടു​ത്ത ബീ​രി​ച്ചേ​രി ലൈ​വ് വാ​ട്സ് ആ​പ് ഗ്രൂ​പ്പിലെ യു​വാ​ക്ക​ൾ കു​ടും​ബ​ത്തെ താ​ത്കാ​ലി​ക​മാ​യി ബീ​രി​ച്ചേ​രി​യി​ലെ ക്വാ​ർട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി​യി​രിക്കുകയാണ്.

ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് മേ​ധാ​വി ക​ല്ലി​ങ്ക​ൽ സ​ലീ​മി​ന്‍റെ​യും ഭാ​ര്യ സു​ബൈ​ദ​യു​ടെ​യും ദു​രി​ത​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​വ​രു​ടെ മ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ഇ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഇ​രു​വ​ർ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്താ​ൻ കാ​സ​ർ​ഗോ​ഡ് വ​നി​താ സി​ഐയെ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു .

Related posts