തെരഞ്ഞെടുപ്പ്: വയനാട്ടില്‍ പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം

KKD-NAGARASABHAസുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ “വോട്ടര്‍ സഹായക വിജ്ഞാന കേന്ദ്ര’ പദ്ധതിയിലൂടെ ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ശ്രദ്ധയമാകുന്നു. ജില്ലയിലെ നിരക്ഷരര്‍ക്കും വയോധികര്‍ക്കും കന്നി വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന എല്ലാ സംശയങ്ങളും വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനുള്ള പരിജ്ഞാനക്കുറവും നികത്തുന്നതിന് സഹായകമാകുകയാണ് വോട്ടര്‍ സഹായക വിജ്ഞാന കേന്ദ്ര.

ജില്ലയിലെ മൂന്നഉ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന സഹായക വിജ്ഞാന കേന്ദ്ര ഒരുപാട് വോട്ടര്‍മാര്‍ക്ക് സഹായകമായിരിക്കുകയാണ്. ഒന്നരമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം മാറിപ്പോയ വോട്ട് എവിടെയാണെന്ന് കണ്ടത്തിക്കൊടുക്കുന്നത് തുടങ്ങിയ സേവനങ്ങള്‍ വോട്ടര്‍ സഹായക വിജ്ഞാന കേന്ദ്രത്തില്‍നിന്നു ലഭിക്കും. ഇതിനകംതന്നെ ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മ്മമരം പദ്ധതി സംസ്ഥനത്തില്‍ തന്നെ ശ്രദ്ധയമായിരുന്നു. 2016 ലെ വോട്ടിന്റെ ഓര്‍മ്മയ്ക്ക് ഒരു മരം നടാം എന്നൊരാശയത്തിന് സാമൂഹിക പിന്തുണയും ലഭിച്ചിരുന്നു.

Related posts