
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടാൻ പോകുന്നില്ല. കേസുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ സർക്കാരിന്റെയോ യാതൊരുവിധ സഹായവും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചിലർ പാർട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും പറഞ്ഞു. ഉപ്പുതിന്നവർ വെള്ളം കുടിക്കും. തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും എസ്ആർപി വ്യക്തമാക്കി.