തോമസ് ഐസക്കിന്റെ ചട്ടലംഘനം മണ്ഡലത്തില്‍ തുടരുന്നുവെന്ന് എ.എ. ഷുക്കൂര്‍

alp-shukkurആലപ്പുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തോമസ് ഐസക്ക് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിരന്തരം ചട്ടലംഘനവും തെരഞ്ഞെടുപ്പ് അഴിമതിയും നടത്തുകയാണെന്നു ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. വിലപിടിപ്പുള്ള പല സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിനോടൊപ്പം ഡിസി ബുക്‌സ് പുറത്തിറക്കിയ 175 രൂപ വിലയുള്ള ഐസക്കിന്റെ ഫെയ്‌സ് ബുക്ക് ഡയറി എന്ന പുസ്തകം 65,000 വീടുകളില്‍ വിതരണത്തിനായി തയാറാക്കി വിതരണം ചെയ്തുവരുന്നതായും ഷുക്കൂര്‍ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഷുക്കൂര്‍ പറഞ്ഞു.

Related posts