ദേശീയപാതയില്‍ അപകടഭീഷണിയായ മരങ്ങള്‍ വെട്ടിനീക്കി തുടങ്ങി

pkd-maramമണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അപകടഭീഷണിയുള്ള പാതയോരത്തെ മരങ്ങള്‍ മുറിച്ചുനീക്കി തുടങ്ങി. വേലിക്കാടുമുതല്‍ കരിങ്കല്ലത്താണിവരെയുള്ള ഭാഗത്തെ മരങ്ങളാണ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്. കരിങ്കല്ലത്താണി, നാട്ടുകല്‍, ആര്യമ്പാവ്, മുള്ളത്തുപാറ, തച്ചമ്പാറ, മാച്ചാംതോട്, പനയമ്പാടം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വഴിയോരത്തുള്ള വന്‍മരങ്ങളാണ് മുറിച്ചു മാറ്റിയത്.ദേശീയപാതയോരത്തെ തണല്‍മരങ്ങള്‍ അപകടകാരികളാകുന്നുവെന്നു കാട്ടി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഉണ്ടായ നടപടിയുടെ ഭാഗമായാണ് അപകടകാരികളായ അമ്പതോളം തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. ദേശീയപാത വിഭാഗം സ്വകാര്യവ്യക്തികള്‍ക്ക് ടെണ്ടര്‍ നല്കിയാണ് വാഹനഗതാഗതത്തിനും പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണിയായ തണല്‍മരങ്ങള്‍ മുറിക്കുന്നത്.ഇത്തരം മരങ്ങള്‍ റോഡിലേക്കു വീണ് ഇടയ്ക്കിടെ അപകടമുണ്ടാകുന്നതും ഗതാഗതം തടസപ്പെടുന്നതും പതിവാണ്.തെങ്കര, വെള്ളാരംകുന്ന്, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലും മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. അട്ടപ്പാടിചുരത്തില്‍ ഒടിഞ്ഞുവീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നത് മിക്കപ്പോഴും ഫയര്‍ഫോഴ്‌സ് എത്തിയാണ്.

Related posts