തിരുവനന്തപുരം : ജില്ലയില്‍ വീണ്ടും കഞ്ചാവേ വേട്ട. 2പേര്‍ അകത്തായി. നഗരത്തില്‍ ഉടനീളം കഞ്ചാവു മൊത്ത വില്‍പ്പന നടത്തി വന്ന ഉദയകുമാറും കരിക്കകം ഉത്സവ മേഖലയില്‍ കഞ്ചാവ് വില്പന നടത്തിയ ഭാസ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. സിറ്റി നര്‍ക്കോട്ടിക് സെല്‍ ടീമും ഷാഡോ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഉദയകുമാര്‍ കുടുങ്ങിയത്. കാട്ടാക്കട അമ്പലത്തിന്‍കാല ഓടാല്‍വിളാകം വീട്ടില്‍ ഉദയകുമാര്‍ (53) നെ അഞ്ചു കിലോഗ്രാം കഞ്ചാവുമായി പ്രാവച്ചമ്പലത്ത് വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
നേമം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി നടത്തി വരുന്ന അന്വേഷണത്തിലാണ് ഉദയകുമാര്‍ പിടിയിലായത്. ആന്ധ്രാ പ്രദേശില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ വില്‍പ്പന നടത്തി വന്നിരുന്നത്. അടുത്ത കാലത്തായി പിടികൂടിയ നിരവധി കഞ്ചാവ് വില്‍പ്പനക്കാരെ ചോദ്യം ചെതതില്‍ നിന്നാണ് മുമ്പ് പല അബ്കാരി കേസുകളിലും പ്രതിയായിട്ടുള്ള ഉദയകുമാറിനെക്കുറിച്ച് വിവരം ലഭിച്ചത്. വന്‍ തോതില്‍ കഞ്ചാവ് മൊത്ത വില്‍പന നടത്തിവന്ന ഇയാള്‍ കഞ്ചാവ് കേസില്‍ ആദ്യമായാണ് പിടിയിലാവുന്നത്.
നഗരത്തില്‍ കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളെ പിടികൂടുന്നതിനായി ഇത്തരത്തില്‍ ശക്തമായ ന്നപടി തുടരുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ആര്‍. ദത്തന്‍, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍, നേമം സിഐ ആര്‍.സുരേഷ്, നര്‍ക്കോട്ടിക് സെല്‍, ഷാഡോ പോലീസ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കരിക്കകം ഉത്സവ മേഖലയില്‍ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റൊരു കഞ്ചാവ് വില്‍പ്പനക്കാരനായ ഭാസ്കരന്‍(44) പിടിയിലായത്. എക്‌സൈസ് സ്‌പെഷല്‍ സക്വാഡാണ് ഇയാളെ കുടുക്കിയത്്. രണ്ടു കിലോ കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നു പിടിച്ചത്.