നഗരത്തില്‍ നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക് ‘; സമരം മാംഗോ ടാക്‌സി സര്‍വീസിനെതിരെ

EKM-STRIKEകോഴിക്കോട്: ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നഗരത്തില്‍ ഓട്ടോ, ടാക്‌സി പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്.

മാങ്കോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്ന ആവശ്യത്തിനൊപ്പം സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, കോഴിക്കോട് സിറ്റിയില്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തുക, തൊഴിലാളികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ജില്ലാ മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി  പണിമുടക്ക് നടത്തുന്നത്.

പണിമുടക്കുന്ന തൊഴിലാളികള്‍ നാളെ കളക്ടറേറ്റ് മാര്‍ച്ചും നടത്തും. സമരം നടത്തിയ തൊഴിലാളികളുടെ മേല്‍ പോലീസ് കേസ് ചുമത്തിയിരുന്നു. പുറത്തു നിന്നെത്തിയ ചില വന്‍കിട സ്വകാര്യ ഏജന്‍സികളാണ് മാംഗോ ടാക്‌സി സര്‍വീസിന്  പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് തൊളിലാളികളുടെ ആരോപണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജില്‍ നിന്നും കുറഞ്ഞ ചാര്‍ജ് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ മേഖല കയ്യടക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

Related posts