നയന്‍താര കളക്ടര്‍ ആകുന്നു

Nayan020816തെന്നിന്ത്യന്‍ ഗ്ലാമര്‍റാണി നയന്‍താര ജില്ലാ കളക്ടറുടെ വേഷത്തില്‍ എത്തുന്നു. മിഞ്ജുര്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഒരു ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന കളക്ടറുടെ വേഷത്തില്‍ നയന്‍താര എത്തുക. ഇളയദളപതി വിജയ് നായകനായ ‘കത്തി’ എന്ന സിനിമയുടെ കഥ തന്റേതാണെന്ന് ആരോപിച്ച് ചിത്രം റിലീസ് ആയ സമയത്ത് ചെന്നൈയിലെ കോടതിയില്‍ പരാതി നല്‍കിയ ആളാണ് മിഞ്ജുര്‍ ഗോപി. ഇതുവരെ പേരിടാത്ത നയന്‍താരയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കാക്കമുട്ടൈ എന്ന സിനിമയില്‍ അഭിനയിച്ച ബാലാതരങ്ങളായ വിഘ്‌നേഷ്, രമേഷ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുനു ലക്ഷ്—മിയും സഹനടിയുടെ വേഷത്തിലെത്തുന്നു ണ്ട്.കത്തി എന്ന സിനിമയും ഒരു ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ തന്റെ സിനിമ തികച്ചും വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുകയെന്ന് മിഞ്ജുര്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നം എന്നു പറയുമ്പോള്‍ അത് സാമൂഹികവും രാഷ്്ട്രീയവും അടക്കം വ്യത്യസ്ത തലങ്ങളിലുള്ളതാവാം. എന്നാല്‍, തന്റെ സിനിമ ഇതിലെ രാഷ്ട്രീയ വശമാണ് കൈകാര്യം ചെയ്യുന്നതെന്ന് മിഞ്ജുര്‍ ഗോപി പറഞ്ഞു.

Related posts