നഴ്‌സുമാരായ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവം അമേരിക്കയിലെ മിസിസ്സി പ്പിയില്‍; ഇവരുടെ കാര്‍ സംഭവ സ്ഥലത്തു നിന്നു ഒരു മൈല്‍ അകലെ ഉപേക്ഷിച്ച നിലയില്‍

Sistersജാക്‌സണ്‍: അമേരിക്കയില്‍ രണ്ടു കന്യാസ്ത്രീകളെ കൊല്ലപ്പെട്ട  നിലയില്‍ കണ്ടെത്തി. സി. പോള്‍ മെര്‍ലി, സി. മാര്‍ഗരറ്റ് ഹെള്‍ഡ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും 30 വര്‍ഷമായി മിസിസ്സിപ്പിയില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്. ഇരുവരും ക്ലിനിക്കില്‍ കൃത്യസമയത്ത് ജോലിക്ക് എത്തുമായിരുന്നു. വ്യാഴാഴ്ച  പതിവു സമയത്ത് ഇരുവരും ജോലിക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസാണ് ഇരുവരെയും രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റല്ല ഇരുവരും മരിച്ചതെന്ന് പറഞ്ഞ പോലീസ് മരണ കാരണം പുറത്ത് വിട്ടിട്ടില്ല.

കന്യസ്ത്രീമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ വീട്ടില്‍ നിന്ന് കാണാതായിരുന്നു. പിന്നീട് ഇത് സംഭവസ്ഥലത്തു നിന്നു ഒരു മൈല്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മിസിസ്സിപ്പിയിലെ പാവപ്പെട്ടവര്‍ക്കായി സഭ നടത്തുന്ന ക്ലിനിക്കിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സി. പോള്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത് സഭാംഗവും സി. മാര്‍ഗരറ്റ് സ്കൂള്‍ ഓഫ് സിസ്റ്റേഴ്‌സ്  ഓഫ് സെന്റ് ഫ്രാന്‍സിസ് സഭാംഗവുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Related posts