‘നാളെ വരുന്നത് ജനങ്ങളുടെ സര്‍ക്കാര്‍” പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ

Pinarayiതിരുവനന്തപുരം: നാളെ അധികാരമേല്‍ക്കുന്നത് എല്ലാവരുടേയും സര്‍ക്കാരെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷി രാഷട്രീയത്തിനും ജാതി മത വ്യത്യാസത്തിനും അതീതമായ സര്‍ക്കാരായിരിക്കും. കേരളത്തിന്റ പുരോഗതിയ്ക്കായി പ്രതിപക്ഷവുമായും സഹകരിക്കും. മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും.  ഇതു എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപിടിയും ഉണ്ടാകില്ല.

ഈ മനോഭാവത്തോടെയാരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും എ.കെ.ജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞു.  മന്ത്രിമാരെപ്പോലെ ഉദ്യോഗസ്ഥരും കറകളഞ്ഞവരായിരിക്കണം. പേഴ്‌സണല്‍ സ്റ്റാഫില്‍ വരുന്നവര്‍ക്കും ഇതു ബാധകമായിരിക്കും. തന്റെ ആളെന്ന് പറഞ്ഞ് ചിലര്‍ വന്നേക്കാം ഇതും അഴിമതിയുടെ ഭാഗമാണ്. തന്റെ ആളെന്ന് പറഞ്ഞ് ചില അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇവരെ സൂക്ഷിക്കണം. ഇങ്ങനെ ആരെങ്കിലും വന്നാല്‍ അറിയിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട് പിണറായി പറഞ്ഞു.

എ.കെ.ജി സെന്ററില്‍ പത്രമ്മേളനം തുടങ്ങുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിറന്നാള്‍ മധുരം നല്‍കി. 71 വയസായെന്ന് പറഞ്ഞുകൊണ്ട് വളരെ സൗഹാര്‍ദ്ദപരമായാണ് പത്രസമ്മേളനം ആരംഭിച്ചത്. നാളത്തെ  സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് എല്ലാവരേയും പിണറായി സ്വാഗതം ചെയ്തു. ഏര്‍പ്പടുത്തിയിരിക്കുന്ന സൗകര്യങ്ങളുമായി എല്ലാവരും സഹകരിക്കണം.

നാലു കേന്ദ്രങ്ങളില്‍ സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകും. നാളെ മന്ത്രിമാരുടെ ലിസ്റ്റുമായി ഗവര്‍ണറെ കാണും.സീതാറാം യെച്ചൂരിയും പകാശ് കാരാട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രയത്‌നിച്ച ഏല്ലാവര്‍ക്കും ഒരിക്കല്‍കുടി നന്ദിപറഞ്ഞു കൊണ്ടാണ് പിണറായി പത്രസമ്മേളനം അവസാനിപ്പിച്ചത്.

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  നാളെ വൈകുന്നേരം നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ സംവിധാനങ്ങളാണ് സത്യപ്രതിജ്ഞക്കായി ഒരുക്കിയിരിക്കുന്നത്.  പിണറായി വിജയന്‍ ഉള്‍പ്പെടെ 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

നാളെ രാവിലെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.  പിണറായി വിജയന്‍, തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, വിഎസ്.സുനില്‍കുമാര്‍, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, പി.തിലോത്തമന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.കെ.ശൈലജ, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ്, കെ.ടി.ജലീല്‍ എന്നിവരാണ് സിപിഎം, സിപിഐ എന്നീ ഘടകക്ഷികളില്‍ നിന്നും മന്ത്രിമാരാകുന്നത്. മറ്റ് ഘടകക്ഷികളില്‍ നിന്നും മന്ത്രിമാരാകുന്നവരെക്കുറിച്ച് അന്തിമ തീരുമാനം അതാത് ഘടകകക്ഷികള്‍ പ്രഖ്യാപിക്കും.

പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറും, വി.ശശി ഡെപ്യൂട്ടി സ്പീക്കറുമാകും. എം.എം.മണി ചീഫ് വിപ്പുമാകും. സത്യപ്രതിജ്ഞ ചടങ്ങിന് വിപുലമായ ക്രമീകരണങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ. ശക്തമായ സുരക്ഷാക്രീമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്.

Related posts