നോട്ട് പിന്‍വലിക്കല്‍: ഭരണഘടന സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി

tvm-courtന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭരണഘടന സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി.

കേസില്‍ ഹാജരായ കപില്‍ സിബലും സര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറലും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. എജിയുടെ വാക്കുകള്‍ തള്ളിയ കബില്‍ സിബല്‍ ജനങ്ങള്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെന്നും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ടനിര ഇപ്പോഴും കാണാമെന്നും വാദിച്ചു.

Related posts