ഏറ്റുമാനൂര്‍: പ്രണയം നടിച്ച് പതിനാറുകാരിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സമീപത്തെ പുരയിടത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തെള്ളകം കുരിശുങ്കല്‍ ഷാനു വര്‍ഗീസിനെ(26) യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ 28ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.
28ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപത്തെ പുരയിടത്തില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നത്. വൈദ്യ പരിശോധനയില്‍ ലൈംഗിക ബന്ധം നടന്നതായി വ്യക്തമായി. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിനിടെ പോലീസിനെ മര്‍ദിച്ച കേസില്‍ പ്രതിയാണ് അറസ്റ്റിലായ ഷാനുവെന്നും പോലീസ് പറഞ്ഞു.