ഇനി പരിധിക്ക് പുറത്താകില്ല; കുട്ടികൾക്ക് റേഞ്ച് തേടി പരക്കം പായേണ്ടതുമില്ല; അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ്

 


‘പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി ഉൗ​രു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം സു​ഗ​മ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള (എ​ഫ്ടി​ടി​എ​ച്ച്) അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മാ​ണ് ഉൗ​രു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ൽ​ക്ക​ണ്ടി മു​ത​ൽ ചി​ണ്ട​ക്കി വ​രെ​യു​ള്ള ചി​ണ്ട​ക്കി, ചി​ണ്ട​ക്കി ഒ​ന്ന്, ചി​ണ്ട​ക്കി ര​ണ്ട്, വീ​ര​ന്നൂ​ർ, ക​ക്കു​പ​ടി താ​ഴെ എ​ന്നീ അ​ഞ്ച് ഉൗ​രു​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക.

ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ചി​ണ്ട​ക്കി ഉൗ​രി​ലെ സാ​മൂ​ഹി​ക പ​ഠ​ന​മു​റി​യി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു. എം​പി ഫ​ണ്ടി​ൽ നി​ന്നു​ള്ള നാ​ല​ര​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ബി​ളു​ക​ൾ വ​ലി​ക്കു​ന്ന​ത്.

പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക പ​ഠ​നം മു​റി, ഡി​ടി​എ​ച്ച് പ​ഠ​ന മു​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്. റ​വ​ന്യൂ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​നം വ​നം വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്വ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ, ക​ഐ​സ്ഇ​ബി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

വി​വി​ധ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ക​ന്പ​നി​ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ പ​ല​പ്പോ​ഴാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ 200 ല​ധി​കം വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ അ​ധ്യ​ക്ഷ​യാ​യി. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ശി​ഖ സു​രേ​ന്ദ്ര​ൻ, അ​സി.​ക​ളക്ട​ർ അ​ശ്വ​തി ശ്രീ​നി​വാ​സ​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഈ​ശ്വ​രി രേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു കൃ​ഷ്ണ​ൻ കു​ട്ടി, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ശാ​ല​ത, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി.​കെ.​സു​രേ​ഷ് കു​മാ​ർ, ബി​എ​സ്എ​ൻ​എ​ൽ പാ​ല​ക്കാ​ട് ഡി​ജി​എം എം.​എ​സ്.​അ​ജ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment