ചാരുംമൂട്: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ ആദിക്കാട്ടുകുളങ്ങരയില്‍ യുഡിഎഫ് -എല്‍ഡിഎഫ് സംഘര്‍ഷം ഹാട്രിക് വിജയത്തോടെ യുഡിഎഫ് പക്ഷത്തായിരുന്ന പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര പത്താംവാര്‍ഡില്‍ എല്‍ഡിഎഫിലെ ഷൈലജ ഷാജി 137 വോട്ടുകള്‍ക്കാണ് വിജയിച്ചത് ഷൈലജ ഷാജിയ്ക്ക് 708 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷീജയ്ക്ക് 571വോട്ടും ബിജെപിയിലെ സുശീല മണിയ്ക്ക് 14 വോട്ടുകളും ലഭിച്ചു യുഡിഎഫ് സിറ്റിംഗ് പഞ്ചായത്ത് അംഗമായിരുന്നു സീനത്ത് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനം ഇന്നലെ ആദിക്കാട്ടുകുളങ്ങര പള്ളിക്ക് സമീപം എത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്ഗ്രാമപ്പഞ്ചായത്തംഗവുമായ രാജന് പൈനുംമൂടിന്റെ വീടിന് തൊട്ടടുത്തായിരുന്നു പടക്കം പൊട്ടിച്ചത്. വീട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടായതായി ആരോപിച്ച് വീട്ടിലുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങി. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമായി. പോലീസ് പ്രകടനക്കാരെ നിയന്ത്രിച്ച് മറ്റൊരുവഴിക്ക് തിരിച്ചുവിട്ടു.
ഇതിനിടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കെ.പി.റോഡ് ഉപരോധിക്കാന്‍ നടത്തിയ നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു.സംഘര്‍ഷത്തിനിടെ ഇരുവിഭാഗത്തിന്റെയും ജംഗ്ഷനില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. മാവേലിക്കര സിഐ ശ്രീകുമാര്‍, നൂറനാട് എസ്ഐ മോഹനചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സ്ഥലത്ത്എത്തിയതോടെ രംഗം ശാന്തമായി സ്ഥലത്ത് പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി