പോലീസ് നടപടി ആര്‍ക്കുവേണ്ടി ? മധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചു; കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്ന് പോലീസ്

policeകോഴിക്കോട്: ഐസ്ക്രീം കേസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട്ടെ കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു അറസ്റ്റ് ചെയ്തു. കോടതി പരിസരത്തു നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരുടെ മൊബൈല്‍ ഫോണും കാമറകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍, കാമറാമന്‍, സിഎന്‍എന്‍ജി വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസിന്റെ നടപടി. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശം ഉണ്‌ടെന്ന് പറഞ്ഞാണ് പോലീസുകാരുടെ നടപടി. മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷന്റെ പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related posts