പത്മപ്രിയ ഇനി ഹിന്ദി സംസാരിക്കും

padmapriya220716പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന സോഷ്യോ  പൊളിറ്റിക്കല്‍ ത്രില്ലറിലൂടെ പത്മപ്രിയ ശക്തമായി തിരിച്ചു വരുന്നു. ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ നായികയായ വസുന്ധര ദേവി എന്ന കഥാപാത്രത്തെ യാണ് പത്മപ്രിയ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രത്യേക അവസരത്തിലാണ് പത്മപ്രിയ എത്തുന്നതെങ്കിലും തുടക്കം മുതല്‍ കഥയില്‍ തെളിഞ്ഞുനില്‍ക്കുന്ന താണ് പത്മപ്രിയയുടെ കഥാപാത്രം. ചിത്രത്തി ലെ മിക്ക വഴിത്തിരിവുകള്‍ക്കും കാരണം ഈ കഥാപാത്രമാണ്.

ശക്തമായ ഒരാള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്ക ണമെന്നായി രുന്നു. കുറച്ചു കാലമായി മലയാളത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന പത്മപ്രിയയായി രിക്കും അതിന് അനുയോജ്യ എന്ന് തോന്നി. കഥയിലെ കഥാപാത്രം ആവശ്യപ്പെടുന്ന പോ ലെ, ആ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് അഭിന യിക്കാന്‍ പത്മപ്രിയയ്ക്ക് കഴിയും-’ സംവിധായ കന്‍ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥയാണ് എന്നെ ആകര്‍ ഷിച്ചത്. ഇത് മറ്റൊരു ശക്തമായ പരീക്ഷണ കഥാപാത്രമാണ്. പലപ്പോഴും ഒരു പ്രതിനായിക യുടെ ഭാവം എന്റെ കഥാപാത്രം കാണിക്കുന്നു ണ്ട്. ചിത്രത്തില്‍ ഹിന്ദിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്റെ കഥാപാത്രം ഉത്തരേന്ത്യയി ല്‍ നിന്നു കുടിയേറിയ ഒരാളുടേതാണ്- പത്മ പ്രിയ പറയുന്നു.

Related posts