പരവൂര്‍ പുറ്റിംഗല്‍ ദുരന്തം: രണ്ടുപേര്‍ കൂടി പിടിയില്‍

arrestപരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയില്‍. ക്ഷേത്രഭരണസമിതി അംഗം സുരേഷ്ബാബു കരാറുകാരന്‍ സുരേന്ദ്രന്റെ തൊഴിലാളിയായ ഹാരീസ് എന്നിവരാണ് അറസ്റ്റിലായത്. സുരേന്ദ്രന്റെ മകന്‍ ഉമേഷ് പരിക്കേറ്റ് ചികിത്സയിലാണ് .ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷമെ ഇയാളെ അറസ്റ്റുചെയ്യുകയുള്ളു.

വെടിമരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ഇന്നലെ ചെയ്‌തെങ്കിലും ഇവരെ അറസ്റ്റുചെയ്തിട്ടില്ല. ഒളിവില്‍പോയ ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 25ആണ്.

കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 29ന് കോടതി പരിഗണിക്കും. ഇയാളുടെ കമ്പം കുഴപ്പമൊന്നുമില്ലാതെ അവസാനിച്ചശേഷമാണ് വീട്ടില്‍ പോയതെന്നും പിന്നീട് നടന്ന കമ്പമാണ് അപകടമുണ്ടാക്കിയതെന്നും ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടികാണിച്ചിരുന്നു. അതേസമയം വെടിക്കെട്ട് ദുരന്തത്തിന് കാരണം കരാറുകാരാണെന്നാണ് ക്ഷേത്രംഭാരവാഹികള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

Related posts