തൃശൂരിൽ നാളെ ഹർത്താൽ;  പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം  ദേവസ്വം ഏറ്റെടുത്തൽ പ്രതിഷേധിച്ചാണ് ഹർത്താൽ; രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ

ഗു​രു​വാ​യൂ​ർ: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മു​ഴു​വ​ൻ ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഹ​ർ​ത്താ​ൽ. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും നാ​ളെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ക്കും.

ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഗു​രു​വാ​യൂ​രി​ൽ ഹി​ന്ദു സം​ഘ​ട​ന​യു​ടെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ഉ​ണ്ടാ​കും. അ​ടു​ത്ത ദി​വ​സം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടുണ്ട്. ​പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഭ​ക്ത​രെ തി​രി​ച്ചേൽ​പ്പി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ തീ​രു​മാ​നം.

Related posts