ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര സിനിമയില്‍ എത്തിയതുമുതല്‍ കേള്‍ക്കുന്നതാണ് പരിണീതിയും സംവിധായകന് മനീഷ് ശര്‍മയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന്. പരിണീതി ചോപ്രയെ ആദ്യമായി ബോൡവുഡില്‍ പരിചയപ്പെടുത്തിയത് മനീഷ് ശര്‍മയാണ്. ചിത്രം ലേഡീസ് വേഴ്സസ് റിക്കി ബാല്‍. തുടര്‍ന്ന് ശുദ്ധ് ദേശീ റൊമാന്‍സ് എന്ന മനീഷ് ചിത്രത്തിലും പരിണീതി നായികയായി അഭിനയിച്ചു.
രണ്ടു ചിത്രത്തില്‍ മനീഷിന്റെ നായികയായതോടെ പരിണീതിയും മനീഷും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പും വന്നുതുടങ്ങി. ആദ്യമൊക്കെ പ്രണയഗോസിപ്പുകളോട് പ്രതികരിക്കാതിരുന്ന പരിണീതി ഇപ്പോള്‍ മനീഷുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. താനും മനീഷുമായുള്ളത് നല്ലൊരു സൗഹൃദബന്ധമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
മനീഷ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. എനിക്കെപ്പോഴും മനീഷിനെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ ബന്ധത്തെ പ്രണയമായി കാണുന്നത് മാധ്യമങ്ങളാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു- പരിണീതി പറയുന്നു.