പള്ളിച്ചല്‍ സംഘമൈത്രിയുടെ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

TVM-PALLICHALനേമം : പള്ളിച്ചല്‍ സംഘമൈത്രിയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഫാര്‍മര്‍ ട്രെയിനിംഗ് സെന്റര്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു.നബാര്‍ഡ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സെന്ററിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് സ്പീക്കര്‍ നിര്‍വഹിച്ചത്. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികള്‍ കര്‍ഷകരെയും പൊതുജനത്തെയും പരിശീലിപ്പിക്കുകയാണ് ട്രെയിനിംഗ് സെന്റിന്റെ ഉദേശം.

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറ്കടര്‍ ഡോ.കെ.പ്രതാപന്‍, ദൂരദര്‍ശന്‍ കേന്ദ്രം അസി.ഡയറക്ടര്‍ ജ്യോതിഷ്കുമാര്‍, ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര, പള്ളിച്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചല്‍ സതീഷ്, വാര്‍ഡ് അംഗങ്ങളായ മല്ലികദാസ്, എം.വിജയകുമാര്‍, ഓയില്‍ ഫാം ഇന്ത്യ ഡയറക്ടര്‍ എന്‍.എം.നായര്‍, സംഘമൈത്രി ചെയര്‍മാന്‍ ആര്‍.ബാലചന്ദ്രന്‍നായര്‍, മാനേജിംഗ് ഡയറക്ടര്‍ എം.ജെയിംസ് പള്ളിച്ചല്‍ കൃഷി ഓഫീസര്‍ എസ്.ആര്‍.സന്തോഷ്കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts