വ​ല്ലാ​ത്തൊ​രു ദു​ര​ന്തം; വീ​ടി​ന്‍റെ എ​സി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: പേ​യാ​ട് വീ​ടി​ന്‍റെ എ​സി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പേ​യാ​ട് അ​ല​ക്കു​ന്നം കി​ഷോ​റി​ന്‍റെ വീ​ട്ടി​ൽ ജോ​ലി​ക്കി​ടെ പൊ​റ്റ​യി​ൽ സ്വ​ദേ​ശി അ​ഖി​ൽ​രാ​ജ് (21) ആ​ണ് ‌മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ണ്ട​മ​ൺ​ഭാ​ഗ​ത്തെ എ​സി. സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്ന് ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു അ​ഖി​ൽ. ര​ണ്ടാം നി​ല​യി​ലെ സ​ൺ ഷേ​ഡി​ൽ നി​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ടൊ​പ്പം എ​സി​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി അ​ഖി​ലി​നെ പു​റ​ത്തെ​ടു​ത്ത് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജേ​ന്ദ്ര​നാ​ണ് അ​ഖി​ലി​ന്‍റെ അ​ച്ഛ​ൻ, പ​രേ​ത​യാ​യ ര​മ​ണി​യാ​ണ് അ​മ്മ. സ​ഹോ​ദ​രി: ആ​ര്യ​രാ​ജ്.

Related posts

Leave a Comment