കമ്പില്‍: ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന് ചടയന്‍ ഗോവിന്ദന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ആദ്യകാല നേതാക്കളുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കമ്പില്‍ ടൗണിലെ ചടയന്റെ വീട്ടിലെത്തിയത്. ചടയന്റെ ഭാര്യ ദേവകിയമ്മ പിണറായി വിജയനെ സ്വീകരിച്ചു. ക്ഷേമമന്വേഷിച്ച് അരമണിക്കൂറിനകം പിണറായി മടങ്ങി. സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്, കെ.കെ. രാഗേഷ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരത്ത നായനാരുടെ ഭാര്യ ശാരദ ടീച്ചറെയും അഴീക്കോടന്‍ രാഘവന്റെ വീടും പിണറായി സന്ദര്‍ശിച്ചിരുന്നു.
പിണറായി വിജയന് ചടയന്‍ ഗോവിന്ദന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി
