കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ:​ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ബ​സ് സ്റ്റേ​ഷ​നു​ക​ളു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഡി​പ്പോ​ക​ളി​ല്‍ റ​സ്റ്റോ​റ​ന്‍റു​ക​ളും മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ആ​രം​ഭി​ക്കും. മി​നി​സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലൂ​ടെ​നി​ത്യ​ജീ​വി​ത​ത്തി​ല്‍​പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ ആ​യ​തി​നാ​ല്‍ റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണം ഉ​ച്ച​യ്ക്ക് ഒ​രു വി​ഭ​വ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ളി​ലെ യാ​ത്ര​യ്ക്കി​ട​യി​ല്‍ റി​ഫ്ര​ഷ്മെ​ന്‍റി​നാ​യി നി​ര്‍​ത്തു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ത്ത​രം റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണി​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 14 സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഇ​ത്ത​ര​ത്തി​ല്‍ റ​സ്റ്റോ​റ​ന്‍റു​ക​ളും മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. വൈ​കാ​തെ​ത​ന്നെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ്.

അ​ടൂ​ര്‍,കാ​ട്ടാ​ക്ക​ട, പാ​പ്പ​നം​കോ​ട്, പെ​രു​മ്പാ​വൂ​ര്‍, റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പ് എ​ട​പ്പാ​ള്‍,ചാ​ല​ക്കു​ടി, നെ​യ്യാ​റ്റി​ന്‍​ക​ര,നെ​ടു​മ​ങ്ങാ​ട്,ചാ​ത്ത​നൂ​ര്‍, അ​ങ്ക​മാ​ലി,ആ​റ്റി​ങ്ങ​ല്‍, മൂ​വാ​റ്റു​പു​ഴ, കാ​യം​കു​ളം,തൃ​ശൂ​ര്‍ എ​ന്നി​വ​യാ​ണ് ഇ​തി​ലേ​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​വ​ദി​ക്കു​ന്ന ബ​സ് സ്റ്റേ​ഷ​നു​ക​ൾ.

മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റാ​റ​ൻ്റു​ക​ളും ന​ട​ത്താ​ൻ കെ​എ​സ് ആ​ർ ടി ​സി യു​ടെ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് വി​ട്ടു ന​ല്കും. കെ​ട്ടി​ട​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത് ന​ട​ത്തു​ന്ന​തി​ന് ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​വ​ർ താ​ത്ക്കാ​ലി​ക കെ​ട്ടി​ടം സ്വ​ന്തം ചി​ല​വി​ൽ നി​ർ​മ്മി​ക്ക​ണം. അ​ഞ്ചു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ലൈ​സ​ൻ​സ് ന​ല്കു​ന്ന​ത്.

ഭ​ക്ഷ്യ സു​ര​ക്ഷാ ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യി വെ​ജ്, നോ​ണ്‍ വെ​ജ് ഫു​ഡ് ഉ​ള്ള എ​സി, നോ​ണ്‍ എ​സി റ​സ്റ്റോ​റ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാം.മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ പൊ​തു ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള സാ​ധാ​ര​ണ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

വ്യ​ത്യ​സ്ത​മാ​യ സൈ​ന്‍ ബോ​ര്‍​ഡു​ക​ളു​ള്ള പു​രു​ഷ​ൻ​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും വി​ക​ലാം​ഗ​ര്‍​ക്കും പ്ര​ത്യേ​കം ശു​ചി​ത്വ​മു​ള്ള ടോ​യ്ല​റ്റ് സൗ​ക​ര്യം റ​സ്റ്ററ​ന്‍റു​ക​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. നി​ര്‍​ദി​ഷ്ട റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സി​എം​ഡി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ലൈ​സ​ന്‍​സി നി​ര്‍​വഹി​ക്കേ​ണ്ട​താ​ണ്.

Related posts

Leave a Comment