പൊട്ടക്കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

TVM-KINARആറ്റിങ്ങല്‍: ആളൊഴിഞ്ഞ  പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ വീണയുവതിയെ ഫയര്‍ഫോഴ്‌സ്‌രക്ഷിച്ച് ആശുപത്രിയിലാക്കി. മണമ്പൂര്‍ ശ്രീനാരായണ വിലാസത്തില്‍ രാജേഷിന്റെ ഭാര്യ രേഖാരാജ്(30) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് വീടിനു സമീപത്തെ മണമ്പൂര്‍ റസിഡന്‍സ് അസോസിയേഷന്‍ വക പുരയിടത്തിലെ കാടുമൂടിയ കിണറ്റില്‍ വീണത്.  കിണറിന്റെ ആള്‍മറ പകുതിയും തകര്‍ന്ന് അകത്തു വീണ നിലയിലും കല്‍ത്തൂണുകള്‍ അകത്തേയ്ക്ക് ചാഞ്ഞനിലയിലുമായിരുന്നു.

60 അടിയോളം താഴ്ചയും നല്ല വെള്ളവും ഉള്ള കിണറായിരുന്നു. വെള്ളത്തില്‍ വീണ യുവതിവള്ളിപ്പടര്‍പ്പില്‍പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു.   വിവരമറിഞ്ഞ് ആറ്റിങ്ങലില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയിലെ എസ്.ബിജു, ആര്‍.ബി. സനല്‍കുമാര്‍, കെ.ബിനു, എന്‍.അശോകന്‍, എസ്.അനിമോന്‍, എസ്.രജീഷ്, ജി. ജയചന്ദ്രന്‍, പി.രാധാകൃഷ്ണന്‍ എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രേഖാരാജിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചു.

Related posts