പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റില്‍

xKTM-PEEDANAM.jpg.pagespeed.ic.vMXzI4c43Oമുക്കം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്തെ പ്രമുഖ വിദ്യാലയത്തിലെ ഡ്രൈവറായ മാങ്ങാപൊയില്‍ സ്വദേശിയെയാണ് ഇന്നലെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്.  മൂന്നു വര്‍ഷത്തോളമായി വിദ്യാര്‍ഥിനിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ദിവസം തനിക്ക് അപകടത്തില്‍ പരിക്കേറ്റതായി വിശ്വസിപ്പിച്ച് ഇയാളുടെ വീട്ടിലെത്തിച്ച വിദ്യാര്‍ ഥിനിയെ ഏറെനേരം കഴിഞ്ഞിടും പുറത്തുപോകുന്നത് കാണാത്തതിനാല്‍ നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഇയാളുടെ വീട്ടിലെത്തുകയായിരുന്നു.  വിളിച്ചിട്ട്  വാതില്‍ തുറക്കാത്തതിനാല്‍ ബലമായി തള്ളിത്തുറന്ന് രണ്ടുപേരെയും പോലിസിലേല്‍പ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയും ഇയാളും തമ്മിലുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ ബസില്‍ സ്കൂളില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. പിന്നീട് ഫോണ്‍ വഴിയായിരുന്നു ബന്ധം. നിരവധി തവണ വിദ്യാര്‍ഥിനിയെ ഇയാള്‍ വീട്ടില്‍ കൊണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിടിയിലായ ഡ്രൈവറെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായാണറിവ്.

Related posts