മാന്നാര്‍: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുയില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായരുടെ പ്രചരണാര്‍ത്ഥം ചെന്നിത്തലയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്ന് വരുന്ന ബിജെപി സര്‍ക്കാരും നടത്തിയ ജനവിരുദ്ധ നയങ്ങളില്‍ പൊറുതി മുട്ടിയ കേരള ജനത ഇവര്‍ക്കെതിരായി ജനവിധി നടത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ജി.ഹരികുമാര്‍ അധ്യക്ഷനായിരുന്നു. സജി ചെറിയാന്‍,അഡ്വ.പി.വിശ്വംഭരപണിക്കര്‍,കെ.നാരായണപിള്ള,ആര്‍.ഗോപാലകൃഷ്ണപണിക്കര്‍,എം.സുരേന്ദ്രപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പ്രകാശ് കാരാട്ട്
