കോഴിക്കോട്: രണ്ടു കുട്ടികളുടെ മാതാവായ യുവതി കാമുകനൊപ്പം ഒളിച്ചോടി. തൊണ്ടയാട് സ്വദേശിനിയായ 26കാരിയാണ് വീടിനുസമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലത്തുവച്ച് ഇരുവരെയും പിടികൂടി. കോഴിക്കോട് വനിതാസ്റ്റേഷനിലെത്തിച്ച യുവതി കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് പോലീസിനോടു പറഞ്ഞു. യുവതിയെ വേണ്ടെന്ന് ഭര്‍ത്താവും പറഞ്ഞു. യുവതിയെയും കാമുകനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഭര്‍തൃമതി ഹോട്ടല്‍ ജീവനക്കാരനൊപ്പം ഒളിച്ചോടി; യുവതിയെ വേണ്ടെന്ന് ഭര്‍ത്താവും; കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യയും
