നയന്‍സിന് പഴയ കാമുകന്റെ വക നൈസ് പാര, പ്രഭുദേവയുടെ പുതിയ ചിത്രത്തിന്റെ ഇതിവൃത്തം നയന്‍താരയുമായുള്ള പ്രണയം?

nayanaപ്രഭുദേവ-നയന്‍താര പ്രണയം പാപ്പരാസികള്‍ ഏറെ കൊണ്ടാടിയ വാര്‍ത്തയായിരുന്നു. ഇരുവരും ഹോട്ടലുകളില്‍ മുറിയെടുത്തതും വിദേശ രാജ്യങ്ങളില്‍ വിനോദയാത്ര പോയതും എന്നുവേണ്ട നയന്‍സ് കാമുകന്റെ പേര് ദേഹത്ത് പച്ചകുത്തിയതുമൊക്കെ ഹോട്ട് ടോപിക്കായിരുന്നു. എന്നാല്‍ ഇടയ്ക്കുവച്ച് ഇരുവരുടെയും പ്രണയം പൊട്ടിപ്പാളീസായി. അതോടെ രണ്ടുപേരും കൂട്ടിയിടിച്ചാല്‍ പോലും നേരെ നോക്കില്ലെന്ന അവസ്ഥയായി.

പ്രഭുദേവ ഇപ്പോള്‍ വീണ്ടും നയന്‍സിനിട്ട് എട്ടിന്റെ പണിയുമായിട്ട് ഇറങ്ങിയെന്നാണ് പുതിയ വാര്‍ത്ത. സംഭവം മറ്റൊന്നുമല്ല. വര്‍ഷങ്ങള്‍ക്കുശേഷം പ്രഭുദേവ തമിഴിലേക്കു മടങ്ങിയെത്തുന്ന ദേവി(ള്‍) എന്ന ചിത്രം ഇരുവരുടെയും പ്രണയകാലത്തിന്റെ കഥയാണ് പറയുന്നതത്രേ. അതായത് നയന്‍-പ്രഭുദേവ സംഗതികളൊക്കെ ചിത്രത്തിലൂടെ ആരാധകര്‍ക്കു കാണാമത്രേ. പുതിയ പ്രണയക്കുരുക്കില്‍ അകപ്പെട്ട നയന്‍സ് ഈയിടെയായി ഏറെ ടെന്‍ഷനിലാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.

Related posts