മഞ്ജിമ വീണ്ടും തമിഴില്‍

manjima-mohanതമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന ചിത്രമായ അച്ചം എമ്പതു മഡമയെട പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹ ത്തിന്റെ മറ്റൊരു ചിത്രത്തില്‍ കൂടി യുവനടി മഞ്ജിമ നായികയാവുന്നു. ഗൗതം മേനോന്‍ തന്നെയാണ് അടുത്തി ടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്നു നായകന്മാരാണ് സിനിമയിലുള്ളത്. പൃഥ്വിരാജ്, പുനീത് രാജ്കുമാര്‍, സായ് ധരം തേജ് എന്നിവരാണവര്‍. ചിമ്പുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനുഷ്ക ശര്‍മ, തമന്ന എന്നിവരാണ് മഞ്ജിമയെ കൂടാതെ നായികമാരായി എത്തുന്നത്.  അതേസമയം, ഈ വാര്‍ത്തയെ കുറിച്ച് മഞ്ജിമ പ്രതികരിക്കാന്‍ തയ്യാറായില്ല. സിനിമ സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മഞ്ജിമ പറഞ്ഞു. എസ്.ടി. ആര്‍ നായകനാവുന്ന അച്ചം എമ്പതു മഡമയെട നവംബറിലാണ് റിലീസ് ചെയ്യുന്നത്.

Related posts