റോ​ജ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക്

ന​ടി റോ​ജ ശെ​ൽ​വ​മ​ണി വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്നു. ത​മി​ഴ് സി​നി​മ​യി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള ന​ടി​യാ​ണ് റോ​ജ. സ​ജീ​വ രാ​ഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നാൽ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്നു ന​ടി. ഇ​പ്പോ​ഴി​താ വീ​ണ്ടും ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​ണ് റോ​ജ. ലെ​നി​ൻ പാ​ണ്ഡ്യ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്.

ഡി.​ഡി. ബാ​ല​ച​ന്ദ്ര​നാ​ണ് ഈ ​ചി​ത്ര​ത്തിന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. ഗം​ഗൈ അ​മ​ര​ൻ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ, ശി​വാ​ജി ഗ​ണേ​ശ​ന്‍റെ ചെ​റു​മ​ക​ൻ ദ​ർ​ശ​ൻ ഗ​ണേ​ശ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ലെ​നി​ൻ പാ​ണ്ഡ്യ​നി​ൽ സ​ന്താ​നം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റോ​ജ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​ടി​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ന​ടി ഖു​ശ്ബു എ​ത്തി​യി​ട്ടു​ണ്ട്. ഗം​ഗോ​ത്രി, മ​ല​യാ​ളി മാ​മ​നു വ​ണ​ക്കം, ജ​മ്‌​ന പ്യാ​രി തു​ട​ങ്ങി​യ മലയാളം സി​നി​മ​ക​ളി​ൽ റോ​ജ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment