മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം വെള്ളത്തില്‍

KNR-MARCKETമട്ടന്നൂര്‍: കാലവര്‍ഷം ആരംഭിച്ചതോടെ മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം വെളളത്തില്‍ മുങ്ങുന്നു. ബസ്സ്റ്റാന്‍ഡില്‍നിന്നു മാവേലി സ്‌റ്റോറിലേക്കു പോകുന്ന ഭാഗമാണു മഴ പെയ്യുന്നതോടെ വെളളം കയറുന്നത്.  നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും മറ്റും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് വെളളം കെട്ടിക്കിടക്കുന്നതുകാരണം വ്യാപാരികള്‍ ദുരിതമനുഭവിക്കുകയാണ്. മഴവെളളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ ഉണ്ടെങ്കിലും ഇത് നികന്നതാണു വെളളം പുറത്തേക്കുകൂടി ഒഴുകുന്നത്. മഴവെളളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ പോലും ദുരിതത്തിലാണ്.

Related posts