മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനു ത്രിതലപഞ്ചായത്തുകള്‍ ശ്രദ്ധിക്കണം: മേഴ്‌സിക്കുട്ടിയമ്മ

EKM-MERCYവൈപ്പിന്‍: തീരദേശ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനവും, വെള്ളവും, വെളിച്ചവും നല്‍കുന്നതിനും ത്രിതല പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഫിഷറീസ് മന്ത്രി   ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. അഡാക്കിന്റെ കീഴില്‍  ഞാറക്കല്‍  ഫിഷ് ഫാമില്‍ സ്ഥാപിച്ച അക്വാകള്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മത്സ്യമേഖലയില്‍  ഉത്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്. പൊക്കാളി നിലങ്ങളിലെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ച് മത്സ്യതൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും തൊഴിലും വരുമാനവും നല്‍കുന്നവിധം പദ്ധതി നടപ്പിലാക്കുമെന്നും  മന്ത്രി പറഞ്ഞു.  മത്സ്യ കര്‍ഷകരിലേക്ക് സാങ്കേതിക വിദ്യകള്‍ പകര്‍ന്നു നല്‍കുക,  പുതിയ സാങ്കേതിക വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക,  കൃഷിരീതികള്‍ നേരില്‍കണ്ട് പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്  ട്രെയിനിംഗ് സെന്റര്‍  ആരംഭിച്ചിട്ടുള്ളത്.

ചടങ്ങില്‍ നാഷണല്‍ അഡാപ്‌റ്രോഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ധനസഹായത്തോടെ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് അഡാക്ക് വഴി നടപ്പിലാക്കുന്ന കൈപ്പാട്- പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയില്‍ പദ്ധതി നടപ്പിലാക്കിയ ഏഴു കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 61,77,807 രൂപ  ധനസഹായമായി വിതരണം ചെയ്തു. എംഎല്‍എ എസ്. ശര്‍മ്മ  അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേറോയും സന്നിഹിതയായിരുന്നു.

Related posts