നാദാപുരം : അരൂരില്‍ കാണപ്പെട്ട മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു. അരൂരിലെ പരേതനായ തോലേരി കുമാരന്റെ വീട്ടിലാണ് വെള്ളിയാഴ്ച സന്ധ്യയോടെ ഏറെ പുതുമയുള്ള ശലഭം “വിരുന്നെ’ത്തിയത്. ആദ്യം വീട്ടുകാര്‍ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വെറുതെ സൂഷ്മമായി നോക്കിയപ്പോഴാണ് വിസ്മയിപ്പിക്കുന്ന ദൃശ്യം ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ തലക്കും കഴുത്തിനും പുറത്ത് മദുഷ്യമുഖം തെളിഞ്ഞു കാണുന്നു. രണ്ട് കണ്ണും മൂക്കും കട്ടി മീശയും ഉള്‍പ്പെടെയുള്ള രൂപം വ്യക്തമായി കാണുന്നുണ്ട്. കൂടാതെ ചിറകുകളിലും മറ്റും വിവിധ വര്ണ്ണങ്ങളു മറ്റും വ്യക്തമായി കാണാം. വിവരം പരന്നതോടെ രാത്രി മുതല്‍ കാണാനേറെ പേരെത്തുന്നുണ്ട്. ഇതിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍.
മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു
