മലയാളിക്ക് വിഷുക്കണി കാണാന്‍ ചൈനീസ് കണിക്കൊന്നപ്പൂവ്

ktm-konnapoovuകോട്ടയം: മലയാളിക്ക് വിഷുക്കണി കാണാന്‍ ചൈനീസ് കണിക്കൊന്നപ്പൂവ്. ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കള്‍ കടകളില്‍ സുലഭമായി.വിലയല്പം കൂടുമെന്നു മാത്രം. ഒരു കെട്ടിന് 90 രൂപയാണു വില. എന്നാല്‍ സൂക്ഷിച്ചു വച്ചാല്‍ അടുത്ത വര്‍ഷവും കണികാണാം എന്നതാണു മെച്ചം. കണിക്കൊന്നകള്‍ സമയത്ത് പൂത്താല്‍ പ്ലാസ്റ്റിക് പൂക്കള്‍ക്ക് ഡിമാന്‍ഡ് കുറയും.

എന്നാല്‍, കഴിഞ്ഞവര്‍ഷം പൂവ് കിട്ടാതെ ജനങ്ങള്‍ ഓടി നടക്കുകയായിരുന്നു. അന്ന് നല്ല കച്ചവടം കിട്ടിയതായി കോട്ടയം നഗരത്തിലെ വൃന്ദാവന്‍ എന്ന കടയുടമ സതീഷ് പറഞ്ഞു. ഇക്കുറി കണിക്കൊന്നകള്‍ യഥാസമയം പൂത്തതിനാല്‍ കാര്യമായ കച്ചവടം കിട്ടാനിടയില്ല. പൂവ് തേടിപ്പോകാന്‍ ബുദ്ധിമുട്ടുള്ളവരും നഗരവാസികളും ഇപ്പോള്‍ പ്ലാസ്റ്റിക് പൂവിനെയാണ് ആശ്രയിക്കുന്നത്. കടകള്‍ അലങ്കരിക്കുന്നവരും കണിക്കൊന്നപ്പൂക്കളാണ് അധികവും വാങ്ങുന്നത്.

Related posts