മലയോരമേഖലകളില്‍ പുലിശല്യം വ്യാപകമാകുന്നു; ജനങ്ങള്‍ ഭീതിയില്‍

pkd-puliകരിമ്പ: മലയോരമേഖലയില്‍ പുലി, മറ്റു വന്യമൃഗങ്ങളുടെ ശല്യം വ്യാപകുന്നതായി പരാതി. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളുടെ മലയോരമേഖലയിലാണ് ഇവയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം എന്നിവിടങ്ങളിലായി മൂന്നുമാസത്തിനിടെ നിരവധിതവണയാണ് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു. പ്രദേശത്തെ നൂറുകണക്കിനു തൊഴിലാളികള്‍ക്ക് പുലിഭീതിമൂലം ടാപ്പിംഗ് നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.

പുലിയുടെ സാന്നിധ്യം വനംവകുപ്പിനെ അറിയിച്ചിട്ടും നാളിതുവരെയും നടപടിയുണ്ടായില്ല. അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര, അമ്പലപ്പാറ, ഉപ്പുകുളം, കല്ലടിക്കോട്, മൂന്നേക്ര എന്നിവിടങ്ങളിലെല്ലാം വന്യമൃഗ ആക്രമണങ്ങള്‍ പതിവാണ്. രാത്രി പത്തിനുശേഷവും രാവിലെ ആറുവരെയുമുള്ള സമയത്താണ് പുലികള്‍ ഇറങ്ങുന്നത്. പ്രകൃതിക്ഷോഭംകൊണ്ടും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചകൊണ്ടും ബുദ്ധിമുട്ടുന്ന മലയോരകര്‍ഷകര്‍ക്ക് പുലിഭീഷണി ഇരുട്ടടിയായിരിക്കുകയാണ്.

Related posts