വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ ഈവര്‍ഷത്തെ മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മാണിക്കോട് മേള പതിനാലാം വര്‍ഷത്തിലേയ്ക്ക്. ജില്ലയില്‍തന്നെ ഏറ്റവും വലിയ മേളകളിലൊന്നാണ് മാണിക്കോട് മേള. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വന്‍കിട കമ്പനികളുടെ ഉല്പന്നങ്ങള് മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെ ഇവിടെനിന്നും ലഭിക്കും. രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് മേള സംഘടിപ്പിക്കുന്നത്. മേളയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
എല്ലാവിധ കാര്‍ഷിക വ്യാവസായിക പ്രദര്‍ശനവും വില്‍പ്പനയും നടക്കും. കൂടാതെ ചെടികളുടെയും വൃക്ഷങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ട്. വിവിധയിനം പ്രത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളും കാര്‍ഷിക വളങ്ങളും മേളയില്‍ ലഭിക്കും. അന്തര്‍ദേശീയ നിലവാരമുള്ള ഓര്‍ക്കിഡുകള്‍ ഉള്‍പ്പെടെ ഫ്ളവര്‍ഷോയ്ക്ക് മാറ്റുകൂട്ടാനെത്തുന്നു.
മേളയുടെ മറ്റൊരു പ്രത്യേകത അമ്യൂസ്മെന്റ് പാര്‍ക്കുകളാണ്. മരണക്കിണറും കൃത്രിമമായി നിര്‍മിച്ച ബോട്ട് യാത്രയും മേളയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു.
മാണിക്കോട് മഹാദേവ ക്ഷേത്രദര്‍ശനത്തിനും വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നാലാം ദിവസമായ ഇന്നുരാത്രി എട്ടുമുതല്‍ ഭക്തിഗാനമേള, മാര്‍ച്ച് രണ്ടിന് രാവിലെ ആറിന് മഹാഗണപതിഹോമം, രാത്രി എട്ടിന് ചാക്യാര്‍കൂത്ത്, മൂന്നിന് രാത്രി എട്ടിന് കഥാപ്രസംഗം, നാലിന് രാത്രി എട്ടിന് കാക്കാരിശി നാടകം, അഞ്ചിന് രാത്രി എട്ടിന് രാഗനീലാംബരി, ആറിന് രാവിലെ ഒമ്പതിന് സാംസ്കാരിക സമ്മേളനവും സമൂഹവിവാഹവും. ചടങ്ങില്‍വച്ച് കലാശ്രേഷ്ഠ അവാര്‍ഡ് ലഭിച്ച ചലച്ചിത്രതാരം പ്രിയങ്കയ്ക്ക് പുരസ്കാരം സമര്‍പ്പിക്കും.
അരുണ്‍ വെഞ്ഞാറമൂട് മെമ്മോറിയല്‍ പുരസ്കാരസമര്‍പ്പണവും നടക്കും. തുടര്‍ന്ന് കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാധന സഹായവിതരണം. തുടര്‍ന്ന് മാണിക്കോട് സദ്യ. 6.30ന് നൃത്തസന്ധ്യ. രാത്രി എട്ടിന് ഓട്ടന്തുള്ളല്, ഏഴിന് ഭരതനാട്യ അരങ്ങേറ്റം. 11ന് വില്‍പ്പാട്ട്, രണ്ടിന് നാടകം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് മാണിക്കമംഗലം ബാബു, സെക്രട്ടറി പി. വാമദേവന്‍പിള്ള, ട്രഷറര്‍ വയ്യേറ്റ് ബി. പ്രദീപ്, അഡ്വ. എസ്.എസ്. വിമല്‍, അഡ്വ. ഐക്കര അനില്‍, വയ്യേറ്റ് അനില്‍, കോണത്ത് കെ. ശശിധരന്‍പിള്ള, ജി. വിജയന്, എം.ബി. സോമന്, എം. മണിയന്‍പിള്ള, എ. അജയകുമാര്‍, കാഞ്ഞിരംപാറ സുരേഷ്, വയ്യേറ്റ് കെ. സോമന്, സുധി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.