മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ ഒരു മാസത്തിനകം തുറക്കണം: മനുഷ്യാവകാശകമ്മീഷന്‍

alp-humanGHTSപത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ നിലകളിലുമുള്ള ശുചിമുറികള്‍ ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശുചിമുറികള്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ശുചിമുറികള്‍ പ്രവര്‍ത്തന സജ്ജമാകാത്തത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷനംഗം കെ. മോഹന്‍ കുമാര്‍ നിരീക്ഷിച്ചു. തെറ്റായ സന്ദേശമാണ് ഭരണസിരാകേന്ദ്രത്തിന്റെ നടപടിയിലൂടെ ജനങ്ങളില്‍ എത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചു. കുമ്പഴ സ്വദേശി രാജു വാഴയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Related posts