മുട്ടടയില്‍ പ്രിമോ പൈപ്പ് പൊട്ടി ; ഇന്നു കുടിവെള്ള വിതരണം മുടങ്ങും

tvm-pipeപേരൂര്‍ക്കട: മുട്ടടയില്‍ വാട്ടര്‍അഥോറിറ്റിയുടെ പ്രിമോ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. ഇന്നു പുലര്‍ച്ചെ 4.30നാണ് പൈപ്പ് പൊട്ടിയത്. അരുവിക്കരയില്‍നിന്ന് പേരൂര്‍ക്കട ടാങ്കിലെത്തിച്ച് അവിടെനിന്നു മെഡിക്കല്‍കോളജ് ഭാഗത്തേക്ക് ജലം വിതരണം ചെയ്യുന്ന 400 മി.മീ പ്രിമോ പൈപ്പാണ് വന്‍ ശബ്ദത്തില്‍ പൊട്ടിയത്. കാലാവധിയിലും ഇരട്ടിവര്‍ഷം കഴിഞ്ഞതും നിരന്തരമുള്ള ഹെവി വാഹനങ്ങളുടെ മര്‍ദ്ദവുമാണ് പൈപ്പ് പൊട്ടാന്‍ കാരണം.

പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പരുത്തിപ്പാറ മുതല്‍ മെഡിക്കല്‍കോളജ് വരെയുള്ള ഭാഗങ്ങളില്‍ ഇന്നു കുടിവെള്ളം മുടങ്ങും. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ ഭാഗത്ത് ഇതു മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. പൈപ്പ് പൊട്ടിയതിനാല്‍ അമ്പലമുക്ക്-പരുത്തിപ്പാറ റോഡില്‍ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രിമോ പൈപ്പ് പൊട്ടിയ ഭാഗത്ത് പുതിയ റിംഗ് പൈപ്പ് വിളക്കിച്ചേര്‍ക്കും. ശക്തമായ മഴ ഇടയ്ക്കിടെ പെയ്യുന്നതിനാല്‍ അറ്റകുറ്റപ്പണി തടസപ്പെടാനിടയുണ്ട്.

പ്രത്യേക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കുടിവെള്ള വിതരണം മുടങ്ങാന്‍ സാധ്യതയില്ല. 8547638181 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ടാങ്കര്‍ലോറികളില്‍ കുടിവെള്ളം എത്തിക്ക

Related posts