റോം: ടെന്നീസ് റാങ്കിംഗില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ രണ്ടാം സ്ഥാനത്ത്. റോം മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം ചൂടിയതാണ് മുറെയ്ക്കു ഗുണമായത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ പിന്തള്ളിയാണ് മുറെ രണ്ടാമതെത്തിയത്. ഫൈനലില്‍ 6-3, 6-3 എന്ന സ്കോറിനാണ് മുറെ ജോക്കോയെ പരാജയപ്പെടുത്തിയത്. മുറെ തന്റെ 29-ാം ജന്മദിനത്തിലാണ് ജോക്കോയെ തോല്‍പ്പിച്ചതെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിനെയും കീ നിഷികോരിയെയും മുറെ സമീപകാലത്തു പരാജയപ്പെടുത്തിയിരുന്നു. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസിനാണു കിരീടം.